സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി. മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. സെയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ക്‌നാനായ തനിമ വിളിച്ചോതി നടന്ന ആഘോഷപരിപാടികളില്‍ മുഴുവന്‍ കുടുംബങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. പൂക്കളം ഒരുക്കിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കലാകായിക മത്സരങ്ങള്‍ നടന്നു. ഇതേ തുടര്‍ന്ന് വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് പൊതുസമ്മേളനത്തിനു തുടക്കമായി. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്‌നാനായ ചാപ്ലിയന്‍ ഫാ. സജി മലയില്‍ പുത്തപുര, വിമന്‍സ് ഫോറം പ്രസിഡന്റ് മേരിക്കുട്ടി ഉതുപ്പ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് മാവേലിക്ക് സ്വീകരണം നല്‍കി. ഹോലഡെയിലില്‍ നിന്നുള്ള രാകേഷ് മാവേലി ആയി എത്തി ഏവരുടെയും കയ്യടികള്‍ ഏറ്റു വാങ്ങി. തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ക്ക് തുടക്കമായി. ജിസിസി, എ ലെവല്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ചടങ്ങില്‍ വച്ച് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
KCYL പ്രതിഭകള്‍ ചേര്‍ന്നവതരിപ്പിച്ച ഗ്രാന്റ് ഫിനാലെയോടെയാണ് പരിപാടികള്‍ സമാപിച്ചത്. സെക്രട്ടറി സിജു ചാക്കോ ഏവര്‍ക്കും സ്വാഗതം ആശംസിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് ജോജി ജിഷു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. എം.കെ.സി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുടെ ഫലമായി നല്ലൊരു ഓണാഘോഷമാണ് ഏവര്‍ക്കും ലഭിച്ചത്.
കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ ജിഷ അലക്‌സ്, സയിലി ജോണി, ട്രഷറര്‍ സജി, ജോയിന്റ് സെക്രട്ടറി സാജു മോന്‍, ജോയിന്റ് ട്രഷറര്‍ സിറിയക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല