മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ(എം.കെ.സി.എ) സമ്മര്‍ ബാര്‍ബിക്യു പാര്‍ട്ടി മെയ് 5 ശനിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ് സൈറ്റിലെ പ്ലാറ്റ്ഫില്‍ഡ് പാര്‍ക്കില്‍ രാവിലെ 11മുതലാണ് പാര്‍ട്ടി നടക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗെയിമുകളും മത്സരങ്ങളും അന്നേദിവസം നടക്കും.
അസോസിയേഷന്റെ കൂട്ടായ്മയും ഒത്തൊരുമയും വിളിച്ചോതുന്ന സമ്മര്‍ പാര്‍ട്ടിയിലേക്ക് മുഴുവന്‍ അസോസിയേഷന്‍ കുടുംബാംഗങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സാജന്‍ ചാക്കോ സ്വാഗതം ചെയ്തു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം Plattfield Park, Longsight, Manchester, M146LA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല