മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ഡിസംബര്‍ 10 ശനിയാഴ്ച നടക്കും . ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ വിതിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളിലാണ് പരിപാടികള്‍. ഫാ: സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു സാന്റോ ക്ലോസിന്സ്വീ കരണം നല്‍കുന്നതോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും.
അസോസിയേഷന്റെ ഏരിയാ യൂണിറ്റുകള്‍ തിരിച്ചുള്ള മത്സരങ്ങളും കലാപരിപാടികളും പരിപാടിയുടെ ഭാഗമാകും. ഗാനമേളയെ തുടര്‍ന്നു ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷനിലെ എല്ലാ പ്രശനങ്ങളും പരിഹരിച്ചതായും ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രസിഡണ്ട് തങ്കച്ചന് ചാണക്കല്‍ അദ്ധ്യക്ഷത വഹിക്കുമെന്നും ഒരു കുടുംബമായി ഒറ്റക്കെട്ടായി അസോസിയേഷന് മുന്നോട്ടു പോകുമെന്നും സെക്രട്ടറി സാജന് ചാക്കോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല