മാഞ്ചസ്റ്റര്‍ ക്ലാനായ കാത്തലിക് അസോസിയേഷനില്‍ (MKCA) യാതൊരുവിധ ഭിന്നിപ്പും ഇല്ലെന്നും ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ പോരായ്മകള്‍ പരിഹരിച്ചെന്നും മുന്‍ വര്‍ഷങ്ങളിലെ പോലെ കൂടുതല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് തനിമയിലും ഒരുമയിലും ഒരേ മനസോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും MKCA സെക്രട്ടറി സാജന്‍ ചാക്കോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ ചേര്‍ന്ന MKCA എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ ഹാന്‍ഡ്ഓവര്‍ നടക്കുകയും പുതിയ ഭരണ സമിതി അധികാരമേല്‍ക്കുകയും ചെയ്തതായി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത ഹാന്‍ഡ്ഓവര്‍ കമ്മറ്റി കഴിഞ്ഞ പത്ത് വര്‍ഷക്കാലം അസോസിയേഷന്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വരും വര്‍ഷങ്ങളിലും ഐക്യത്തോടെ മുന്നോട്ട് പോകുവാന്‍ തീരമാനിച്ചു.
UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നാണ് മാഞ്ചസ്റ്റര്‍. മാഞ്ചസ്റ്റര്‍ യൂണിറ്റു പിളര്‍ന്നെന്നും യൂണിറ്റില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നും പറഞ്ഞു വന്ന വാര്‍ത്ത തെറ്റാണെന്നും സെക്രട്ടറി അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല