മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യൂത്ത് വിംഗായ എംകെബിവൈഎല്‍ മാതാപിതാക്കള്‍ക്കായി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനം ഒരുക്കുന്നു. ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് എ നൈറ്റ് ടു റിമമ്പര്‍ എന്ന പേരില്‍ പ്രത്യേക ഈസ്റ്റര്‍ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഷ്രൂഷ്ബറി രൂപതാ ക്‌നാനായ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയുടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ചേരുന്ന പൊതു സമ്മേളനത്തില്‍ എംകെസിവൈഎല്‍ പ്രസിഡന്റ് ഷാലു ജോസ് അധ്യക്ഷത വഹിക്കും.
ഫാ. സജി മലയില്‍ പുത്തന്‍പുര, യുകെകെസിഎ പ്രസിഡന്റ് ബെന്നി മാചേലില്‍, യുകെകെസിവൈഎല്‍ പ്രസിഡന്റ് ഷിബിന്‍ ജോസ്, എംകെസിഎ പ്രസിഡന്റ് സിറിയക് ജെയിംസ് തുടങ്ങിയവര്‍ സംയുക്തമായി കലാസന്ധ്യക്ക് തിരി തെളിയുന്നതോടെ നാല് മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന കലയു
ടെ കേളികൊട്ടിന് തിരശീല ഉയരും.
യുകെകെസിഎ ഭാരവാഹികളെയും യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളെയും തഥവസരത്തില്‍ ആദരിക്കും. യുകെകെസിവൈഎല്‍ യൂത്ത് ഫെസ്റ്റിവല്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മാഞ്ചസ്റ്റര്‍ യൂണിറ്റിലെ നാല്പതോളം വരുന്ന കലാപ്രതികള്‍ വിവിധ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല