1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2012

ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കേരള അസംബ്ലിയും ഉപയോഗപ്പെടുത്തുന്നു. വി.ടി. ബല്‍റാം എം എല്‍ എ താന്‍ നിയമസഭയില്‍ അവതരിപ്പികാനിരുന്ന നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സംരക്ഷണ അതോറിറ്റി ബില്‍ ഫേസ്ബുക്കില്‍ ഇടുകയും പ്രസ്തുത ബില്ലിന് ജനങ്ങള്‍ നല്‍കുന്ന പ്രതികരണങ്ങള്‍ ആരായുകയും ചെയ്തിരിക്കുക്കയാണ്. ഇതേതുടര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങളും മറ്റും ഫേസ്ബുക്ക് ഉപഭോഗ്താക്കള്‍ നല്കുന്നുമുണ്ട്.

കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ തൊഴില്‍ ചെയ്യുന്ന നേഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി നടത്തുന്ന സമരങ്ങള്‍ വ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം സമരങ്ങള്‍ക്ക്‌ സോഷ്യന്‍ നെറ്റ്വര്‍ക്കുകളും ജനങ്ങളും നല്‍കുന്ന പിന്തുണ വളരെ വലുതാണ്‌. പ്രധാനമായും മുഖ്യധാര അച്ചടി മാധ്യമങ്ങള്‍ ഇത്തരം സമരങ്ങള്‍ക്ക് ആവശ്യത്തിന് പിന്തുണ നല്‍കാത്ത സാഹചര്യത്തില്‍ ഇത് സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.

മെയ്‌ മാസത്തില്‍ തുടങ്ങുന്ന പതിമൂന്നാം കേരള നിയമസഭയില്‍ അവതരിപ്പികാനിരിക്കുന്ന ബില്‍. കേരള സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കുന്ന നഴ്സുമാരുടേയും പാരാമെഡിക്കല്‍ ജീവനക്കാരുടേയും ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് മിനിമം വേതനം നിശ്ചയിച്ച് ഉറപ്പാക്കുന്നതിനും ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനും വേണ്ടി ഒരു അതോറിറ്റി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലാണ് ഇതെന്നു വി.ടി ബല്‍റാം എംഎല്‍എ തന്റെ ബില്ലിന്റെ ആമുഖത്തില്‍ പറയുന്നു.

>>ഇവിടെ ക്ലിക്ക്‌<< ചെയ്‌താല്‍ സ്വകാര്യ ബില്ലില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.