വിവാദ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. 5 മണിക്കൂര്‍ സംഘം മണിയെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. തൊടുപുഴ ഡി വൈ എസ് പി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍…..
എം എം മണിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് കേസ് കൈകാര്യം ചെയ്യുന്നുവെന്ന് എം എം മണി പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. താന്‍ സുപ്രീംകോടതിയെ സമീപിക്കും. സൗഹാര്‍ദ്ദപരമായിരുന്നു ചോദ്യംചെയ്യല്‍. എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാമെന്നും മണി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മണി അന്വേഷണവുമായി സഹകരിച്ചതായി ഐ ജി പത്മകുമാര്‍ പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം നീണ്ടും ചോദ്യംചെയ്യുമെന്നും ഐ ജി പറഞ്ഞു.
രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ മണി തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായത്. ഒളിവിലായിരുന്നില്ലെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും മണി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്പില് ഹാജരാകുന്നതിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല