പീരുമേട്ടിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന വെളിപ്പെടുത്തലുമായി എംഎം മണി. അടിമാലി പത്താം മൈലില്‍ വെള്ളിയാഴ്ച നടന്ന ഒരു രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം.
സിപിഎം പ്രവര്‍ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയത് ബാലു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരാണ്. ഇതിന് പ്രതികാരം വീട്ടാനായാണ് ബാലുവിനെ കൊന്നത്.
പ്രസംഗത്തിലുടനീളം സി.പി.ഐയെ നിശിതമായി വിമര്‍ശിച്ച മണി പന്ന്യന്‍ രവീന്ദ്രനെ ആരോമലിനെ ചതിച്ച ചന്തുവുമായാണ് ഉപമിച്ചത്. ആരോമലിനെ ചതിച്ച ചന്തുവിന്റെ പണിയാണ് പന്ന്യന്‍ ചെയ്യുന്നത്. സിപിഎമ്മില്‍ നിന്ന് പത്ത് പേരെ കിട്ടുമോയെന്നാണ് നോട്ടം. എന്നാല്‍ പെണ്ണുപിടിച്ചതിന് പാര്‍ട്ടി പുറത്താക്കിയവരെയല്ലാതെ മറ്റാരേയും പന്ന്യന്‍ കിട്ടില്ല. കൂടെ നിന്ന് മറ്റേ പണിയാണ് സിപിഐ കാട്ടുന്നത്.
സിപിഎം കൊലയാളി പാര്‍ട്ടിയാണെന്ന് പറയുന്ന സിപിഐ അച്ഛന് പത്തായത്തിലുമില്ല പുരയിലുമില്ല എന്ന് പണ്ടൊരു കുട്ടി പറഞ്ഞ പരിപാടിയാണ് കാണിക്കുന്നതെന്നും മണി കുറ്റപ്പെടുത്തി.
മണക്കാട് സിപിഎം സംഘടിപ്പിച്ച ഒരു രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ പ്രസംഗം വിവാദമായിരുന്നു. ഇത് മൂലം മണിയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം പോലും നഷ്ടമായിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് മണിക്കെതിരേ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെയാണ് മണി വീണ്ടും വിവാദപരാമര്‍ശം നടത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല