ലാലിച്ചൻ ജോസഫ്: യുകെയിലുടനീളമുള്ള ക്രിക്കറ്റ് ടീമുകളും ക്രിക്കറ്റ് പ്രേമികളായ അനേകം മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന എം എം എ ക്രിക്കറ്റ് ടൂർണമെന്റ് സിസൺ 1 ജൂൺ 25 ന് മെയ്ഡ് ഫോണിൽ നടക്കും, അതിവ സുന്ദരവും വിശാലവുമായ റാക്ക് വുഡ് മൈതാനവും സെന്റ് അഗസ്റ്റിൻസ് മൈതാനവും ഈ ആവേശ പോരാട്ടത്തിന് വേദിയാകും.
തൊട്ടടുത്തായി ചേർന്നു കിടക്കുന്ന ഈ രണ്ടു മൈതാനങ്ങളിലും ഒരേ സമയം ലീഗ് മത്സരങ്ങൾ നടത്താൻ സാധിക്കുന്നത് കൊണ്ട് തന്നെ ഒരു ദിവസത്തെ സമയക്രമം പാലിച്ചു കൊണ്ട് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കാനാവുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
യു കെ യിലെ മികച്ച സംരംഭകർ സ്പോൺസർ ചെയ്യുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഉൾപ്പെടെ എം എം എ യുടെ ഒരു വർഷത്തെ എല്ലാ ദൗത്യങ്ങൾക്കും മികച്ച പിന്തുണയുമായി മുഖ്യ സ്പോൺസർ മാരായ ക്യൂ ലിഫ് കെയർ മുൻപിൽ തന്നെയുണ്ട്.
ജൂൺ 25 ഞായറാഴ്ച്ച രാവിലെ 8:30 നു തന്നെ ആദ്യ പന്തെറിഞ്ഞു കൊണ്ട് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുമെന്നും വൈകിട്ട് 5:30 നു സമ്മാനദാനത്തോടെ സമാപിക്കുമെന്നും ടൂർണമെന്റ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സ്പോർട്സ് കോ ഓർഡിനേറ്റർമാരായ ഷൈജൻ തോമസും ബിജു ബഹനാനും അറിയിച്ചു.
8 മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ചാമ്പ്യന്മാർക്ക് 750 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോൾ റണ്ണേഴ്സ് അപ്പ് സ്വന്തമാക്കുന്നത് 450 പൗണ്ടും ട്രോഫിയുമായിരിക്കും മൂന്നാം സമ്മാനം 200 പൗണ്ടും ട്രോഫിയും മുൻ വർഷങ്ങളിലേതു പോലെ മികച്ച ബാറ്റ്സ്മാനും മികച്ച ബൗളർക്കും ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും
അനവധി ടീമുകൾ താല്പര്യമറിയിച്ച എം എം എ ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകളെ തെരഞ്ഞെടുത്തത് മികവിന്റെയും മുൻ വർഷങ്ങളിലെ പങ്കാളിത്തത്തിൻറെയും അടിസ്ഥാനത്തിലാണെന്നും ഇത് തികച്ചും ദുഷ്കരമായ കാര്യമായിരുന്നുവെന്നും സംഘാടക സമിതി പ്രസ്താവിച്ചു.
അനവധി ടീമുകൾ താല്പര്യമറിയിച്ച എം എം എ ക്രിക്കറ്റ് ടൂർണമെന്റിൽ ടിമുകളെ തെരഞ്ഞെടുത്തത് മികവിന്റെയും മുൻ വർഷങ്ങളിലെ പങ്കാളിത്തത്തിൻറെയും അടിസ്ഥാനത്തിലാണെന്നും ഇത് തികച്ചും ദുഷ്കരമായ കാര്യമായിരുന്നുവെന്നും സംഘാടക സമിതി പ്രസ്താവിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ടീമുകൾക്ക് അവസരം ലഭിക്കട്ടെയെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ജൂൺ 25 നു മെയ്ഡ്സ്റ്റണിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എം എം എ പ്രസിഡന്റ് ബൈജു ഡാനിയേൽ, സെക്രട്ടറി ബൈജു തങ്കച്ചൻ, ട്രെഷറർ വർഗീസ് സ്കറിയ എന്നിവർ അറിയിച്ചു. കളിക്കാർക്കും കാണികൾക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും രുചികരമായ ഭക്ഷണ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല