പത്താം വാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകായിക രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് അംഗീകാരമായി ജിപിഎംസി യുടെ 2012 ലെ ആചീവ്മെന്റ്റ് അവാര്‍ഡ് ലഭിച്ച വിവരം ഭാരവാഹികള്‍ സന്തോഷപൂര്‍വ്വം അറിയിച്ചു. കഴിഞ്ഞ പത്തൊന്‍പതാം തീയ്യതി മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണു ലഭിച്ചത്.
യുകെയിലെ മറ്റേതൊരു അസോസിയേഷനും മാതൃകയാക്കാവുന്ന തരത്തില്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന എം.എം.എ യുടെ സേവനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ ഈ അവാര്‍ഡ് പ്രയോജനമാകുമെന്ന് അസോസിയേഷന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി പ്രസിഡണ്ട് സാജു കാവുങ്ക അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല