മാഞ്ചസ്‌റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. യുകെ മലയാളികള്‍ക്കായുള്ള ടൂര്‍ണമെന്റ് ജൂണ്‍ 23 ന് Parswood High School ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് നടത്തുന്നത്. മൂന്നു വേദികളിലായി നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിലേയ്‌ക്ക് ഏവരേയും അസോസിയേഷന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു. മുന്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ച ഡേവ് ഡോളനും സഹപ്രവര്‍ത്തകരുമാണ് ഇക്കുറിയും കളികള്‍ നിയന്ത്രിക്കുക.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ള ടീം അംഗങ്ങള്‍ ജൂണ്‍ 5 നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീ 125 പൗണ്ടാണ്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
Gigi Charuplavil : 07912874351
Jinto Joseph : 07940551697
Shajimon K.D. : 07886526706
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല