ൂലൈ 21 ശനിയാഴ്ച പാര്‍സ് വുഡ് ഹൈസ്കൂള്‍ ക്രിക്കറ്റ് ഗ്രൌണ്ടില് നടന്ന ഓള് യുകെ മലയാളി ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ റെഡ്ബൂള്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി സജി കെ ജോണ്‍ ക്യാപ്റ്റന്‍ ആയുള്ള ലിവര്‍പൂള്‍ ലജണ്ട് സ് ജേതാക്കളായി.
മൊത്തം 7 ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റിന്റെ അമ്പയറിങ് ഡെയ്വ് ഡോണ്ലnനും മാര്‍ക്കും നിയന്ത്രിച്ചുകൊണ്ട് വീണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും പങ്കെടു ത്ത ടീമുകളുടെ മത്സരത്തെ കാണികള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു.
വിജയികളായ ലിവര്‍പൂള്‍ ലജണ്ട്സിനു 401 പൌണ്ട് കാഷ് അവാര്‍ഡും ട്രോഫിയും നല്കി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ റെഡ് ബുള്‍ ടീമിന് 251 പൌണ്ടും ട്രോഫിയും നല്കി എംഎംഎ ആദരിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും കാണികള്‍ക്കും എംഎംഎ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല