യുകെയിലെ പ്രമുഖരായ മലയാളി ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് പൊതു ജനങ്ങള്‍ക്ക് വേണ്ടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് മെഡിക്കല്‍ സെമിനാറായ മാഞ്ചസ്റ്റര്‍ മെഡക്സ് ഒക്റ്റോബര്‍ 29 ന് ശനിയാഴ്ച ലോങ്ങ് സൈറ്റ് പബ്ലിക് ലൈബ്രറി ഹാളില്‍ ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കും.
മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രീഷന്‍ ഡോ: ജയചന്ദ്രന്‍ എന്‍ നേതൃത്വം കൊടുക്കുന്ന ‘ആരോഗ്യത്തോടു കൂടിയ ജീവിതം’ എന്നാ മുഖ്യ വിഷയത്തില്‍ എന്‍ എച്ച് എസ് മുന്‍ ഡയറക്ട്ടര്‍ അംഗവും പ്രമുഖ കാര്‍ഡിയാക് തെറാസിക് സര്‍ജനുമായ ഡോ:രാജു, ഡോ: മേരി ജോര്‍ജ്, ഡോ: പുഷ്പ എന്നിവര്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഗൈനക്കൊളജിക് വിഷയങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന അസുഖങ്ങളും പ്രതിവിധികളും, ഡയബറ്റിസ് നിയന്ത്രണ മാര്‍ഗങ്ങള്‍, കാന്‍സറിനു എതിരായ മുന്‍ കരുതലുകള്‍ മുതലായവയ്ക്ക് വിശദ്ധമായ ചര്‍ച്ചകളും ചോദ്യങ്ങളും മറ്റു പരിപാടികളും ഉണ്ടാകും. കുട്ടികളുടെ അസുഖങ്ങള്‍ക്ക് നേരിട്ട് കാണുന്നതിനും വിശദമായി ചര്‍ച്ച ചെയ്യുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
ഡയബറ്റിസ്, ബ്ലഡ് പ്രഷര്‍ മുതലായവ നോക്കുന്നതിനും ക്രമീകരണങ്ങള്‍ സംഘാടകര്‍ സംഘടിപ്പിക്കുന്നതായിരിക്കും. ബ്രിട്ടീഷ് മലയാളികള്‍ക്ക് വേണ്ടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി തികച്ചും സൌജന്യം ആയിരിക്കും. വിഷദ്ധ വിവരങ്ങള്‍ക്ക് മാഞ്ചസറ്റര്‍ മലയാളി അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടാവുന്നതോ ഈ നമ്പറുകളില്‍ വിളിക്കാവുന്നതോ ആണ്.
കെ സി ഷാജിമോന്‍: 07886526706
ജി ജി ഫറൂഖ്ലാവിന്‍ :07912874351
അരുണ്‍ചന്ദ് : 07854587949
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല