മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്ന ഒളിമ്പിക്സ് ടോര്ച്ചിന് എം.എം.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ഇന്നലെ രാവിലെ ട്രഫോര്‍ഡില്‍ നിന്നും സിറ്റോക്പോര്ട്ടിലേക്കുള്ള യാത്രാ മധ്യേ രാവിലെ 7ന് മാഞ്ചസ്റ്റര്‍ ജെയിന് കമ്മ്യൂണിറ്റി സെന്ററിന്റെ മുന്‍വശത്താണ് സ്വീകരണ പരിപാടികള്‍ നടന്നത്. അസോസിയേഷന് പ്രസിഡന്റ് സാജു കാവുണ്ടയുടെ നേതൃത്വത്തില്‍ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും അസോസിയേഷന് കുടുംബങ്ങളും സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.
അസോസിയേഷന് ബാനറിന് പിന്നില്‍ സെറ്റ്സാരി ഉടുത്ത സ്ത്രീകളും കുട്ടികളും അണിനിരന്നു. ബ്രിട്ടന്റെയും ഇന്ത്യയുടെയും ദേശീയ പതാകകള്‍ വഹിച്ചിരുന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ഒളിമ്പിക്ടോര്ച്ച് മലയാളികളുടെ സഹോദരനും ഏറ്റ് വാങ്ങിയശേഷമാണ് കടന്ന് പോയത്. കനത്ത മഴയെയും അവഗണിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതൊരു നവ്യാനുഭവം കൂടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല