മാഞ്ചെസ്റ്റര്‍ മലയാളീ അസോസിയെഷന്റെ ഓണാഘോഷം ശനിയാഴ്ച രാവിലെ 10 മുതല്‍ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 10 നു അത്തപൂക്കളം ഇടുന്നതോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഓണക്കളികള്‍. ഉച്ചയ്ക്ക് 12 മുതല്‍ ഓണസദ്യ.
2 മണിയോടെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും കലാപരിപാടികളുടെ ഉദ്ഘാടനവും.
തുടര്‍ന്ന് വൈകിട്ട് എട്ടുവരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 1 മാസമായി നടന്നുകൊണ്ടിരിക്കുന്ന ഓണാഘോഷത്തോട് അനുബന്ധിച്ച് കായിക മത്സരങ്ങളുടെ വിജയികള്‍ക്ക് ഉപഹാരം നല്‍കുന്നതായിരിക്കും.
പരിപാടികളുടെ വിജയത്തിലേയ്ക്ക് എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാജു കവുങ്ങയും സെക്രട്ടറി ജോര്‍ജ് വടക്കുംചേരിയും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഘലാ ഷാജി- 07886 526706, റോയ് മാത്യു- 07828 009530, ഹരീഷ് നായര്‍ – 07846616068.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല