യുകെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനില്‍ ഒന്നായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ കുട്ടികള്‍ക്കായി രണ്ടാം ബാച്ച് ട്യൂഷന്‍ ക്ലാസുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കരാട്ടെ ക്ലാസുകളും സംഘടിപ്പിക്കുന്നു. അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യപ്രകാരം ആണ് വിദ്യാര്‍ഥികള്‍ക്കായുള്ള ട്യൂഷന്‍ രണ്ടു ബാച്ചായി വികസിപ്പിക്കുന്നത്.
ഇംഗ്ലീഷിനും ഗണിതത്തിനുമുള്ള ക്ലാസുകള്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം നാല് മണി മുതല്‍ ആറു വരെ വിതെന്‍ഷേവിലെ സെന്റ് ജോണ്‍സ് സ്കൂളില്‍ നടക്കുന്നതായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. രണ്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ക്ലാസുകളില്‍ ചേരാം. മാസം 50 പൌണ്ടാണ് ട്യൂഷന്‍ ഫീസ്.
അതെസമം എംഎംഎ അംഗങ്ങള്‍ക്കായി കരാട്ടെ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി സംഘാകര്‍ കൂട്ടിച്ചേര്‍ത്തു. വിതെന്‍ഷേവിലെ സെന്റ് ജോണ്‍സ് സ്കൂളില്‍ എല്ലാ ശനിയാഴ്ചയും പത്ത് മുതല്‍ പന്ത്രണ്ട് മണി വരെയാണ് കരാട്ടെ ക്ലാസുകള്‍. പ്രസ്തുത ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 07916295145 എന്ന നമ്പരില്‍ എത്രയും വേഗം ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല