1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2015

ഈ കഴിഞ്ഞ ശനിയാഴ്ച്ച നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്റ്റെ ഈ വര്‍ഷത്തെ സാരഥികളെ തിരഞ്ഞെടുത്തു. ശ്രി പോള്‍സണ്‍ തോട്ടപള്ളിയുടെ അധ്യക്ഷതയില്‍ ചെര്‍ന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും വായിച്ചു സംശയ നിവാരണം നടത്തി ജനറല്‍ ബോഡി പാസാക്കി . തുടര്‍നുള്ള തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ ശ്രി പോള്‍സണ്‍ തോട്ടപള്ളിയെ പ്രസിഡന്റ് ആയും , ശ്രി ജോസഫ് മാത്യു (ജോബി )വിനെ സെക്രട്ടറി ആയും , ശ്രി ജോര്‍ജ് വടക്കുംചേരി യെ റ്റ്രെഷ്രെര്‍ ആയും ജനറല്‍ ബോഡി തിരെഞ്ഞെടുത്തു . ഇവരെ കൂടാതെ ശ്രിമതി ബെന്‍സി സാജു (vice president) , ശ്രമതി നിഷ പ്രമോദ് കേഡിയ (joint secretary) , ശ്രി ഷാജിമോന്‍ കെ ഡി , ശ്രി ഹാന്‍സ് ജോസഫ് , ശ്രി മാത്യു ജെയിംസ് (ഏലൂര്‍ ), ശ്രി ജനേഷ് നായര്‍ , ശ്രി ജോമി ജോസ് , ശ്രിമതി ബിന്ദു കുരിയന്‍ , ശ്രിമതി നിഷ ശരത് നായര്‍ , ശ്രിമതി റീന വില്‍സണ്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും ശ്രി പോള്‍സണ്‍ തോട്ടപള്ളി, ശ്രി മാത്യു ജെയിംസ് (ഏലൂര്‍ ), ശ്രി സാജു കാവുങ്ങ എന്നിവരെ UUKMA പ്രധിനിധികളായും തിരഞ്ഞെടുത്തു .

യോഗത്തില്‍ പ്രസിഡന്റ് ശ്രി പോള്‍സണ്‍ തോട്ടപള്ളിയും സെക്രട്ടറി ശ്രി ജോസഫ് മാത്യു (ജോബി )വും പുതിയ കമ്മിറ്റിയെ സ്വാഗതം ചെയ്തു .

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡാന്‍സ് ക്ലാസ്സുകളും മലയാളം ക്ലാസ്സുകളും ഫെബ്രുവരി 28 ആം തീയതി മുതല്‍ ആരംഭികുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

മാഞ്ചെസ്റ്റെറിലെ എല്ലാ മലയാളികളും ഈ കൂട്ടായ്മയില്‍ ഒത്തു ചേര്‍ന്ന് സഹകരികന്നമെന്നു സെക്രട്ടറി ശ്രി ജോസഫ് മാത്യു (ജോബി ) താഴ്മയായ് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്ക്ക് സെക്രട്ടറി ശ്രി ജോസഫ് മാത്യു (ജോബി ) വുമായി 07888 734481 എന്ന നമ്പറില്‍ ബന്ധപെടുക

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.