മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി ഒന്നാം തീയ്യതി നടക്കും. മാഞ്ചസ്റ്റര്‍ ലെവന്ഷ്യൂമിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം 6 മുതലാണ് ആഘോഷപരിപാടികള്‍. സാന്താക്ലോസിന് സ്വീകരണം നല്‍കുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കം.
കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി നടന്നുവന്ന അസോസിയേഷന്റെ ക്രിസ്തുമസ് കരോള്‍ വിജയ പ്രഥമാക്കുവാന് സഹകരിച്ച ഏവര്‍ക്കും അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി. ക്രിസ്തുമസ് പുതുവര്‍ഷ പരിപാടികളിലേക്ക് മുഴുവന്‍ അസോസിയേഷന് കുടുംബങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വേദിയുടെ വിലാസം: St. Marys Church Hall, Elbow Street, M193PY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല