മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഏകദിന വിനോദയാത്ര ജൂണ്‍ 2ന് ശനിയാഴ്ച നടക്കും സൗത്ത് പോര്‍ട്ടിലേക്കാണ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9ന് മാഞ്ചസ്റ്ററില്‍ നിന്നും യാത്ര തിരിക്കുന്ന സംഘം രാത്രിയോടെ തിരിച്ചെത്തും.
അമ്യുസ്‌മെന്റ് പാര്‍ക്ക്, ബീച്ച്, ഉള്‍പ്പെടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ലൊരു അനുഭവമാകുന്ന രീതിയിലാണ് സമ്മര്‍ ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായി ടൂറില്‍ പങ്കെടുക്കാം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 15ാം തിയ്യതിക്ക് മുമ്പായി ട്രഷറര്‍ സന്തോഷ് സ്‌കറിയായുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി സാജന്‍ ചാക്കോ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് സ്‌കറിയ( 07552381784)യുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല