മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എംഎംസിഎ) ഓണാഘോഷ പരിപാടികള്‍ സെപ്തംപര്‍ അഞ്ചിനും സ്‌പോര്‍ട്‌സ് ഡേ ഓഗസ്റ്റ് 29നും നടത്താന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബറ്റ്‌റ്യന്‍ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് ഡേ ഓഗസ്റ്റ് 29ന് രാവിലെ 10.30 മുതല്‍ ആരംഭിക്കും.
ബെഞ്ചിലിലെ ഹോളി ഹെഡ്ജ് പാര്‍ക്കിലാണ് മത്സരങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങളും ഇന്‍ഡോര്‍ മത്സരങ്ങളും അന്നേദിവസം നടക്കും.
സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ ടിബര്‍ലി മെഥോഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് ഓണാഘോഷ പരിപാടികളും ജനറല്‍ബോഡിയും നടക്കുക. അസോസിയേഷന്‍ കുടുംബങ്ങള്‍ ചേര്‍ന്ന് അത്തപ്പൂക്കളം ഒരുക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധങ്ങളായ മത്സരങ്ങളും വടംവലിയും നടക്കും. ഇതേത്തുടര്‍ന്ന് തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യയെ തുടര്‍ന്ന് പൊതുസമ്മേളനത്തിന് തുടക്കമാകും. അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത് ഓണസന്ദേശം നല്‍കും. സെക്രട്ടറി സായി ഫിലിപ്പ് ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് മാവേലിക്ക് സ്വീകരണം നല്‍കുന്നതോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും.
സ്‌പോര്‍ട്‌സ് ഡേയിലെ വിജയികള്‍ക്ക് തദവസരത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കുടുംബത്തോടൊപ്പം ഓണാഘോഷ പരി#ാപടികളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല