മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിന ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളിലാണ് പരിപാടികള്‍. പെയിന്റിംഗ് മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. പ്രായമനുസരിച്ച് മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം നടക്കുക. മത്സരാര്‍ഥികള്‍ പെയിന്റിംഗ് ഉപകരണങ്ങള്‍ കൊണ്ട് വരേണ്ടതാണ്. ശിശുദിന ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല