മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ ആസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ശിശുദിന ആഘോഷ പരിപാടികള്‍ വേറിട്ട അനുഭവമായി. വിഥിന്‍ ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി.
നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്ത പെയിന്റിംഗ് മത്സരം ആവേശോജ്വലമായി. മൂന്ന് വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ലിവിയ ലിജോ, റ്റിയാ മാര്‍ട്ടിന്‍, അമാന്‍ഡാ ബാബു തുടങ്ങിയവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മൂന്ന് മുതല്‍ ആറ് വയസുവരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ റ്റിം മാര്‍ട്ടിന്‍, അഭിഷേക് അലക്‌സ്, സെബീറ്റ സന്തോഷ് തുടങ്ങിയവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഏഴ് മുതല്‍ പത്ത് വയസ് വരെയുള്ളവരുടെ വിഭാഗത്തില്‍ ക്രിസ്റ്റി തോമസ്, ഐറിന്‍ പോള്‍, ഷെറിന്‍ അച്ചാണ്ടി തുടങ്ങിയവര്‍ മൂന്നാം സ്ഥാനവും നേടി.
ബിനോ ജോസ്, സന്തോഷ് സ്‌കറിയ, സാബു ചുണ്ടക്കാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സാജന്‍ ചാക്കോ സ്വാഗതവും ജെസി സന്തോഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല