അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നവംബര്‍ 19 ശനിയാഴ്ച രാവിലെ 10.30 മുതല്‍ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂളില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ശിശുദിനാഘോഷ പരിപാടികള്‍ എം.എം.സി.എ പ്രസിഡന്റ് ശ്രീ.ജോബി മാത്യു ഉദ്ഘാഘാടനം ചെയ്യും കുട്ടികളുടെ പ്രസംഗ മത്സരം, ക്വിസ് മത്സരം, ഫാന്‍സിഡ്രസ്, പെയിന്റിംഗ് എന്നീ മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികള്‍ക്ക് എം.എം.സി.എ.കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കും.
എം.എം.സി.എ പുറത്തിറക്കുന്ന 2017ലെ കലണ്ടറിന്റെ പ്രകാശനം ശ്രീ.ജോബി മാത്യു വൈസ് പ്രസിഡന്റ്. ശ്രീ. ഹരികുമാര്‍ പി.കെ യ്ക്ക് നല്കിക്കൊണ്ട് നിര്‍വ്വഹിക്കുന്നതാണ്.
പ്രസംഗ മത്സരത്തിന്റെ ഗ്രൂപ്പുകളും പ്രസംഗ വിഷയങ്ങളും താഴെ ചേര്‍ക്കുന്നു.
(ഓരോ ഗ്രൂപ്പിലും പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി താഴെ പറഞ്ഞിരിക്കുന്ന വിഷയങ്ങള്‍ ഒരു ബോക്‌സില്‍ വച്ചിട്ടുണ്ടാവും. അതില്‍ നിന്നും മത്സരിക്കുന്ന കുട്ടി തിരഞ്ഞെടുക്കുന്ന വിഷയം ഏതാണോ, ആ വിഷയത്തെ സംബന്ധിച്ചായിരിക്കണം പ്രസംഗിക്കേണ്ടത്). മൂന്ന് മിനിറ്റാണ് സമയം
1. രണ്ടാം ക്ലാസ്സും അതിന് താഴെയും Your School
2. മൂന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ (3 6) Holiday, Birthday Patry, My Hobby, Best Friend.
3. ഏഴാം ക്ലാസ്സ് മുതല്‍ മുകളിലോട്ട് lmportance of Library, Talk about the coutnry you live, lmportance of sports in your life, Importance of healthy diet.
മറ്റ് മത്സരങ്ങളും ഗ്രൂപ്പും :
ക്വിസ് മത്സരം
1. Year 3 5
2. Year 6 8
3. Year 9 & above
ഡ്രോയിംഗ് പെയിന്റിംഗ്
1. Nursery, Reception, Year 1
2. Year 2 4
3. Year 5 8
4. Year 9 & above
ഫാന്‍സി ഡ്രസ്സ്
1. Nursery, Reception, Year 1
2. Year 2 5
3. Year 5 & above
ശനിയാഴ്ച നടക്കുന്ന ശിശുദിനാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി
അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു.
പരിപാടി നടക്കുന്ന സ്‌കൂളിന്റെ വിലാസം:
ST.JOHN’S SCHOOL,
WOODHOUSE LANE,
BENCHIL,
MANCHESTER,
M22 9 NW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല