അലക്‌സ് വര്‍ഗീസ്: യു കെയിലെ പ്രമുഖ മലയാളി സംലടനകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ‘ഓണാഘോഷം 2016 ‘ സെപ്റ്റംബര്‍ 17 ശനിയാഴ്ച ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ രാവിലെ 11ന് ആരംഭിക്കും.രാവിലെ പൂക്കളമിട്ട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇന്‍ഡോര്‍ മത്സരങ്ങളോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത്.തുടര്‍ന്ന് അംഗങ്ങളുടെ വാശിയേറിയ വടംവലി മത്സരം നടക്കും.
വടംവലി മത്സരങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ മലയാളികള്‍ കാത്തിരിക്കുന്ന 21 ഇനം വിഭവങ്ങള്‍, രണ്ട് തരം പായസം ഉള്‍പ്പടെ ഇലയില്‍ വിളമ്പുന്ന തനി നാടന്‍ ഓണ ഓണസദ്യയിലേക്ക് പ്രവേശിക്കും. ഇത്തവണ എം.എം.സി.എ കമ്മിറ്റി കൈക്കൊണ്ട ഓണസദ്യക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നുള്ള തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഓണസദ്യയുടെ കൂപ്പണ്‍ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം മുന്‍ ട്രഷറര്‍ ബിജു.പി.മാണിക്ക് നല്‍കിക്കൊണ്ട് പ്രസിഡന്റ് ശ്രീ.ജോബി മാത്യു നിര്‍വ്വഹിച്ചു. ഇതിനകം തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ പേര്‍ ഓണസദ്യക്ക് എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ഓണസദ്യക്ക് ബുക്ക് ചെയ്യുവാനള്ള അവസാന തീയതി 10/9/16 ആയതിനാല്‍ ആവശ്യമുള്ളവര്‍ പണമടച്ച് ബുക്ക് ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഓണസദ്യക്ക് ശേഷം നടക്കുന്ന പൊതുയോഗത്തില്‍ മാവേലി മന്നന് മാഞ്ചസ്റ്റര്‍ മലയാളികള്‍ ഉജ്ജ്വല വരവേല്‍പ് നല്‍കും. എം.എം.സി.എ.പ്രസിഡന്റ് ശ്രീ.ജോബി മാത്യു ഓണാഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എം.എം.സി.എ.കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യയോടെ ഓണാഘോഷത്തിന് തിരശീല വീഴും.
എം.എം.സി.എ.യുടെ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ജോബി മാത്യു O74O3018837
അലക്‌സ് 07985641921
സിബി മാത്യു O7725419046
ഓണാഘോഷം നടക്കുന്ന ഹാളിന്റെ വിലാസം :
METHODIST CHURCH HALL,
STOCKPORT ROAD, TIMPERLEY,
ALTRINCHAM, WA15 7UG.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല