മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ പത്തിന് നടക്കും. രാവിലെ ഒന്‍പതു മുതല്‍ വിഥിന്‍ഷോ സെന്റു ആന്റണീസ് ആര്‍.സി പ്രൈമറി സ്കൂള്‍ ഹാളിലാണ് പരിപാടികള്‍ നടക്കുക, തഥവസരത്തില്‍ അസോസിയേഷന്റെ ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങും ഇലക്ഷനും നടക്കും.
രാവിലെ ഒന്‍പതിന് പൂക്കളമത്സരത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയെ തുടര്‍ന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങളും വടംവലിയും നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് വിഭവസമൃദമായ ഓണസദ്യ. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഷ്രൂഷ്ബരി രൂപതാ ചാപ്ലയില്‍ ഫാ: സജി മലയില്‍ പുത്തന്‍പുര മാഗസിന്‍ പ്രകാശന കര്‍മം നിര്‍വഹിക്കും.
തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും, വൈകുന്നേരം ആറിനു സമ്മാന വിതരണത്തോടെ പരിപാടികള്‍ സമാപിക്കും. ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല