മാഞ്ചസ്റ്റര്‍:മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എംഎംസിഎ) ഓണാഘോഷങ്ങളുടെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് ഡേ ജൂലെ 14ന് നടക്കും.വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലും സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലുമായിട്ടാണ് ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ ക്രമീകരിച്ചിക്കുന്നത്.
രാവിലെ 9ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് സ്‌പോര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങള്‍ നടക്കും.അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും. ചെസ് ,ക്യാരംസ് ഉള്‍പ്പടെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 9ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിചേരണം. അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. വടംവലി, മിഠായി പെറുക്കല്‍ ,മ്യൂസിക്കല്‍ ചെയര്‍ തുടങ്ങി ഒട്ടേറെ മത്സരങ്ങള്‍ അന്നേദിവസം രാവിലെ 9 മുതല്‍ നടക്കും.
12ന് വിഭവ സമൃദ്ധമായ ഓണസദ്യ.തുടര്‍ന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 15ന് മുമ്പായി കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍ ആന്‍സി ജോയിയുടെ പക്കല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് (ഫോണ്‍: 07530417215) സെക്രട്ടറി സാജന്‍ ചാക്കോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല