1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കലാകായിക പരമായും സാഹിത്യപരമായും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പത്തൊന്‍പതാം തീയ്യതി ശനിയാഴ്ച മുതല്‍ വിഥിന്‍ഷാ സെന്റ്‌ ജോനസ് സ്കൂള്‍ ഹാളിലാണ് ക്ലാസുകള്‍ നടക്കുക. ഫിലിപ്പ് കൊച്ചിട്ടി, അനില, ഉണ്ണി തുടങ്ങിയ പ്രഗല്‍ഭരായ അദ്ധ്യാപകര്‍ ക്ലാസുകള്‍ നയിക്കും.

എല്ലാ ശനിയാഴ്ചകളിലും ഉച്ച കഴിഞ്ഞു രണ്ട് മുതലാണ്‌ ക്ലാസുകള്‍ നടക്കുക. ഒന്നാം ക്ലാസ് മുതല്‍ മുകളിലേക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ ക്ലാസുകളില്‍ പങ്കെടുക്കാം. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. കഴിഞ്ഞ പത്ത് വര്‍ഷക്കാല ചരിത്രത്തില്‍ ആദ്യമായാണ്‌ എം.എം.സി.എ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കി ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കി കൊണ്ടുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെന്നു അസോസിയേഷന്‍ പ്രസി. അലക്സ് വര്‍ഗീസ്‌ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അലക്സ് വര്‍ഗീസ്‌: 07985641921
സാജന്‍ ചാക്കോ: 07916295145
സന്തോഷ്‌ സ്കറിയാ:07552381784

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.