മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 17 ന് നടക്കും. വിഥിന്‍ഷോ സെന്റ് ആനട്നീസ് സ്കൂള്‍ ഹാളില്‍ ഉച്ച കഴിഞ്ഞ് 2 മണി മുതലാണ് പരിപാടികള്‍. എയിഞ്ചല്‍ വോയിസിന്റെ ഗാനമേളയോടെ പരിപാടികള്‍ ആരംഭിക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന പ്രത്യേക ക്രിസ്തുമസ് പരിപാടികള്‍ വേറിട്ട അനുഭവമായിരിക്കും. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ പത്തിന് മുന്പായി കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആന്‍സി ജോയിയുമായി 07530417215 എന്ന നമ്പരില്‍ ബന്ധപ്പെടണം. വിഭവ സമൃദമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കുമെന്നും സെക്രട്ടറി സാജന്‍ ചാക്കോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല