1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2011

സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: കേരളീയ തനിമ വിളിച്ചോതി മഞ്ചസ്റ്ററില്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ മലയാളി സമൂഹത്തിനു ആവേശമായി. രാവിലെ പത്ത് മുതല്‍ വിഥിന്‍ഷാ സെന്റ്‌ ആന്റണീസ് സ്കൂള്‍ ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍. ഇന്‍ഡോര്‍ മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കാളികളായി. പുഞ്ചിരി, പൊട്ടിച്ചിരി മത്സരങ്ങള്‍ ഏവര്‍ക്കും വേറിട്ട അനുഭവമായി.

തുടര്‍ന്നു നടന്ന ആവേശോജ്ജലമായ വടംവലി മത്സരത്തില്‍ എന്‍ വി ക്യു ടീം ഒന്നാം സ്ഥാനവും ബാഗുളി ടൈഗേര്സ് രണ്ടാം സ്ഥാനവും നേടി. തുടര്‍ന്നു ഇരുപത്തൊന്നു വിഭവങ്ങളടങ്ങിയ ഓണസദ്യ ഏവരും ആസ്വദിച്ചു. സദ്യയെ തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ പ്രസിഡണ്ട് കെ കെ ഉതുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ജോര്‍ജ് സ്വാഗതം ആശംസിച്ചു. ഷ്രൂഷ്ബരി രൂപതാ ചാപ്ലയിന്‍ ഫാ; സജി മലയില്‍ പുത്തന്‍പുര ഓണസന്ദേശം നല്‍കുകയും അസോസിയേഷന്റെ മാഗസിന്‍ ‘പ്രയാണം 2011’ ന്റെ പ്രകാശന കര്‍മ്മവും നിര്‍വഹിക്കുകയും ചെയ്തു.

തുടര്‍ന്നു ചെണ്ടമേളങ്ങള്ടെയും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചു ആനയിച്ചു. വേദിയിലെത്തിയ മാവേലി ഓണസന്ദേശം നല്കിയ ശേഷമാണ് മടങ്ങിയത്. സെക്രട്ടറി ബിജു ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അലക്സ് വര്‍ഗീസ്‌ കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ജനറല്‍ ബോഡിയില്‍ അലക്സ് വര്‍ഗീസ്‌ പ്രസിഡണ്ടായുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

തുടര്‍ന്നു ആവേശോജ്ജലമായ കലാപരിപാടികള്‍ക്ക് തുടക്കമായി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അവരുടെ മികവ് പ്രകടമാക്കിയ കലാപ്രകടങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച് ഏവരുടെയും കയ്യടി ഏറ്റുവാങ്ങി. തിരുവാതിരയും യൂത്ത് അവതരിപ്പിച്ച സ്കിറ്റും പരിപാടികള്‍ക്ക് കൊഴുപ്പേകി. ഫാ: സജി മലയില്‍ പുത്തന്‍പുര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. റൂപന്‍ രാജുവും സംഘവും അവതരിപ്പിച്ച ഗാനങ്ങളോടെ പരിപാടികള്‍ സമാപിച്ചു. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എം.എം.സി.എ എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.