1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2016

അലക്‌സ് വര്‍ഗീസ്: ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു ഓണം കൂടി വരവായി.മറുനാട്ടില്‍ കഴിയുന്നവരാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ ഓണത്തെ ആഘോഷമാക്കി മാറ്റുന്നതെന്ന് നിസംശയം പറയാം.കേരളത്തില്‍ തിരുവോണം കഴിഞ്ഞാല്‍ ഓണം പോയ്മറയും പക്ഷേ നമ്മള്‍ പ്രവാസികളുടെ ഓണാഘോഷത്തിനു തുടക്കം മാത്രമേ ആകുന്നുള്ളു.ഈ വര്‍ഷത്തെ ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 17/09/2016,ശനിയാഴ്ച വിഥിങ്ടന്‍ രാധാകൃഷ്ണ ടെംപിളില്‍ (ഗാന്ധിഹാള്‍) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതാണ്.28 കൂട്ടം വിഭവങ്ങളും മൂന്നു തരം പായസവും അടങ്ങിയ സമൃദ്ധമായ സദ്യ തന്നെ പ്രധാന ആകര്‍ഷണം. രാവിലെ 11മണിക്ക് പൂക്കളമിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കമാകും, തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ. ഉച്ചക്ക് ശേഷം മഹാബലി തമ്പുരാനെ കേരളത്തിന്റെ തനതു വാദ്യമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വരവേല്‍ക്കുന്നതും തുടര്‍ന്ന് മനം കവരുന്ന കലാപരിപാടികളും. ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഗോപകുമാര്‍07932672467
സന്തോഷ്07737469585.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
Radhakrishna Temple
Brunswick Road
Withington.
M20 4QB.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.