ബേസിംഗ്സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മഞ്ഞനിക്കരയില്‍ ഖബറടക്കിയിരിക്കുന്ന മഹാ പരിശുദ്ധനായ ബനാതിയോസ് ഏലിയാസ് തൃതീയര്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മ്മയും യുകെയുടെ പത്രിയാര്ക്കല് വികാരി അഭിവന്ദ്യ പിതാവായ മാത്യൂസ് മാര്‍ അപ്രേം തിരുമേനിക്ക് സീകരണവും നല്കപ്പെടുന്നു.
ഫെബ്രവരി മാസം പത്തൊന്‍പതാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് പള്ളി അങ്കണത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാവിനെ വികാരി.ഫാ.ഗീവര്‍ഗീസ് കരിയായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിക്കുകയും തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും നടത്തപ്പെടും.
പള്ളിയുടെ വിലാസം: ST. George Syrian Orthadox Church (Good Shephered Church), Winklebury, Basingstoke, RG 23 8BU
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസഫ്: 07723624626
ഷിബി: 07825169330
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല