1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2011

മൊബൈല്‍ ക്യാമറ എന്ന് കേള്‍ക്കുന്നത് തന്നെ മലയാളിക്ക് പേടിയാണ്.മൊബൈല്‍ ക്യാമറ എന്ന് പറയുമ്പോള്‍ത്തന്നെ അതില്‍ ചതി, കുറ്റകൃത്യം എന്നവ ഒളിച്ചിരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് നാട്ടില്‍ പലസംഭവങ്ങളും അരങ്ങേറുന്നത്. മൊബൈല്‍ക്യാമറയിലെ ദൃശ്യങ്ങള്‍ കാരണം അപമാനിതരായവരും ഇതിന്റെ പേരില്‍ പിടിക്കപ്പെട്ടവരുമെല്ലാം ഒട്ടേറെയുണ്ട് കൊച്ചുകേരളത്തില്‍.

എന്നാല്‍ ഇനി മൊബൈല്‍ ക്യാമറയ്ക്ക് മറ്റൊരു റോള്‍കൂടി ലഭിയ്ക്കുകയാണ്. ഒരു രക്ഷകന്റെ കൂടി റോളിലേയ്ക്കാണ് മൊബൈല്‍ ക്യാമറ കടന്നുവരുന്നത്. അതിന് കാരണമാകുന്നതാകട്ടെ ആഭ്യന്തരവകുപ്പും.

മോഷണം, അക്രമങ്ങള്‍, പിടിച്ചുപറി തുടങ്ങിയ സംഭവങ്ങളിലെ പ്രതികളെ പിടികൂടാനായിട്ടാണ് ആഭ്യന്തരവകുപ്പ് മൊബൈല്‍ ക്യാമറയുടെ സഹായം തേടുന്നത്. ഇവ ഉപയോഗിച്ച് ഇത്തരം അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അയ്യായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മാബൈല്‍ ഫോണിലെ ചിത്രങ്ങള്‍ പല കേസന്വേഷണത്തിലും നിര്‍ണായകമായിട്ടുണ്ട്.

കുറ്റാന്വേഷണത്തില്‍ ജനങ്ങളുടെ കൂടി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഈ സംരംഭം തുടങ്ങുന്നത്. പ്രതികളെ തിരിച്ചറിയാന്‍ സഹായകരമാകും വിധത്തില്‍ ചിത്രങ്ങളെടുത്ത് പോലീസിന് നല്‍കുന്നവര്‍ക്കാണ് അയ്യായിരം രൂപ സമ്മാനം നല്‍കുക -ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.