സ്വന്തം ലേഖകൻ: സംസ്ഥാനത്ത് റോഡിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന ഒഴിവാക്കി നിയമലംഘനം കണ്ണിൽ പെട്ടാൽ ഓൺലൈനായാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. കേസ് റജിസ്റ്റർ ചെയ്താൽ ആർസി ബുക്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് മെസേജും ലഭിക്കും. കേസ് റജിസ്റ്റർ ചെയ്ത് ഏകദേശം 75 ദിവസം വരെ ഓൺലൈനായി അടയ്ക്കാൻ സാധിക്കും അതിനുശേഷമാണ് കോടതി നടപടികളിലേക്ക് പോകുന്നത്.
വാഹനം റജിസ്റ്റർ െചയ്യുമ്പോൾ നൽകുന്ന തെറ്റായ നമ്പറാണ് (ഏജന്റിന്റേയോ ഷോറൂമിലെ ജീവനക്കാരുടേയോ) ഇതിലെ വില്ലൻ. റജിസ്റ്റർ ചെയ്യുമ്പോൾ എളുപ്പത്തിന് വേണ്ടി നൽകുന്ന നമ്പർ തന്നെയായിരിക്കും ഉടമയുടെ നമ്പറായി പരിവാഹനൻ വെബ്സൈറ്റിലുണ്ടാകുക, അതുകൊണ്ടാണ് എസ്എംഎസ് വഴി പിഴയുടെ ഡീറ്റൈൻസ് ലഭിക്കാത്തത്. വാഹന ഉടമകളിൽ അറുപതു ശതമാനത്തിൽ അധികം ആളുകളും ഇത്തരത്തിലുള്ള നമ്പറുകളാണ് നൽകിയിരിക്കുന്നത് എന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പരിവാഹനൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റിലെ ഓൺലൈൻ സർവീസ് എന്നതിന് കീഴിലായി വെഹിക്കിൾ റിലേറ്റർ സർവീസ് എന്ന് വിഭാഗത്തിൽ അപ്ഡേറ്റ് മൊബൈൽ നമ്പർ എന്നതിൽ അമർത്തി വാഹനത്തിന്റെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും നൽകിയാൽ മൊബൈൽ നമ്പർ മാറ്റാൻ സാധിക്കും.
സ്പോട്ടില്‍ പിഴ അടയ്ക്കണമെന്നു നിര്‍ബന്ധമില്ല. നിയമോപദേശം തേടിയതിനു ശേഷമേ അടയ്ക്കൂ എന്ന നിലപാടാണെങ്കില്‍ അങ്ങനെയും ആകാം. നേരിട്ട് പരിവാഹന്‍ സൈറ്റില്‍ കയറി പിഴ ഒടുക്കാം. അല്ലെങ്കില്‍ ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ച്ചെന്ന് അവരുടെ സഹായത്തോടെ ഓണ്‍ലൈനായി പിഴയൊടുക്കാം. ആര്‍.ടി.ഒ ഓഫിസുകളില്‍ ഇ-സേവ കേന്ദ്രമുണ്ട്. അവിടെയും അടയ്ക്കാം.
ഒഫന്‍സ് വ്യക്തമാക്കുന്ന ചിത്രം നിങ്ങളുടേതോ നിങ്ങളുടെ വാഹനത്തിന്റേതോ അല്ലെങ്കില്‍, അതില്‍ തര്‍ക്കമുണ്ടെങ്കില്‍ ആര്‍.ടി.ഒയെ നേരിട്ടു സമീപിക്കാം. 14 ദിവസം മുതല്‍ ഒരു മാസം വരെ മോട്ടോര്‍ വാഹന വകുപ്പ് പിഴയൊടുക്കുന്നതിന് അനുവദിക്കും. അതിനുശേഷം കേസ് വിര്‍ച്വല്‍ കോടതിയിലേക്ക് വിടും. നിലവില്‍ എറണാകുളത്ത് മാത്രമേ വിര്‍ച്വല്‍ കോടതിയുള്ളൂ. കോടതിയില്‍ നിന്ന് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പ് വാഹന ഉടമയ്ക്ക് നല്‍കും. പിന്നീട് അവിടെ നിന്ന് കേസ് ഈ കുറ്റകൃത്യം എവിടെ വച്ചു സംഭവിച്ചുവോ ആ പരിധിയിലുള്ള കോടതിയിലേക്ക് വിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല