ബ്രിട്ടനിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ ഒരുവര്‍ഷം ബില്ലിനത്തില്‍ പാഴാക്കികളഞ്ഞത് ആറ് ബില്യണ്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.1ബില്യണ്‍ കൂടുതല്‍. തെറ്റായ മൊബൈല്‍ കോണ്‍ട്രാക്ടുകള്‍ തെരഞ്ഞെടുക്കുക വഴി യുകെയിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളില്‍ 74 ശതമാനവും വര്‍ഷം 171 പൗണ്ട് വീതം പാഴാക്കി കളഞ്ഞതായാണ് കണക്ക്. ഇത് കഴിഞ്ഞ വര്‍ഷത്തെ അധികചെലവിന്റെ നാല്പത് ശതമാനമാണ്.
2012ലെ നാഷണല്‍ മൊബൈല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 26 മില്യണ്‍ ഉപഭോക്താക്കള്‍ അധിക താരിഫാണ് എടുത്തിരിക്കുന്നത്. പലരും തങ്ങള്‍ ഉപയോഗിക്കുന്നതിന്റം മൂന്നിരട്ടിയാണ് താരിഫിനത്തില്‍ അടക്കുന്നത്. കുറഞ്ഞ താരിഫ് തിരഞ്ഞെടുക്കുക വഴി 4.32 ബില്യണിന്റെ ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ എട്ട് മില്യണ്‍ ആളുകള്‍ തങ്ങളുടെ ഉപഭോഗത്തേക്കാള്‍ ചെറിയ താരിഫാണ് എടുത്തിരിക്കുന്നത്. ഇവര്‍ മാസ താരിഫിനുളളില്‍ ചെലവാക്കുകയാണങ്കില്‍ 1.66 ബില്യണ്‍ ചെലവാക്കാന്‍ സാധിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെയാണ് മൊബൈല്‍ താരിഫ് ഒരു സങ്കീര്‍ണ്ണ പ്രക്രീയയായി മാറിയത്. സ്മാര്‍ട്ട്‌ഫോണില്‍ കാളിങ്ങ് അലവന്‍സിനു പുറമേ ഡാറ്റാ അലവന്‍സുകൂടി വരുന്നതിനാല്‍ താരിഫ് മതിയാകാതെ വരുന്നു.
ബില്‍ മോണി്റ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന തരം ഉപഭോക്താക്കളാണ് ഉളളത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനായി ഇവര്‍ക്ക് മൂന്ന തരം പദ്ധതികളും സ്വീകരിക്കാം. ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുകയും കാളുകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവര്‍ തങ്ങള്‍ ഉപയോഗിക്കാത്ത കാളുകളുടെ അലവന്‍സ് വെട്ടിക്കുറക്കുക വഴി 1.09 ബില്യണ്‍ ലാഭിക്കാം. കോളുകള്‍ കൂടുതലായി വിളിക്കുകയും ഇന്റര്‍നെറ്റ് കുറച്ച് ഉപയോഗിക്കുകയും ചെയ്യുന്ന ആളുകള്‍ തങ്ങളുടെ ഡേറ്റ അലവന്‍സ് കുറക്കുക വഴി 1.14 ബില്യണ്‍ ലാഭിക്കാം. 12 മില്യണ്‍ ആളുകള്‍ ഇത് രണ്ടും അധികം ഉപയോഗിക്കാത്ത ആളുകളാണ്. രണ്ട് അലവന്‍സുകളും ചുരുക്കുക വഴി 2.09 ബില്യണ്‍ ലാഭിക്കാന്‍ സാധിക്കും.
നിങ്ങളുടെ താരിഫില്‍ പണം എവിടെയാണ് പാഴായി പോകുന്നതെന്ന് കണ്ടെത്തുന്നതാണ് ഏറ്റവും പ്രധാനം. മൊബൈല്‍ കണക്ഷന്‍ എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് യോജിച്ച പ്ലാനാണോ തിരഞ്ഞെടുക്കുന്നതെന്ന് പലവട്ടം ആലോചിക്കണം. ഒപ്പം ദീര്‍ഘകാല കോണ്‍ട്രാക്ടാണോ ഹ്രസ്വകാല കോണ്‍ട്രാക്ടാണോ നിങ്ങള്‍ക്ക് ചേരുന്നതെന്നുളള കാര്യവും പരിശോധിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല