ബ്രിട്ടണിലെ മൊബൈല്‍ ബില്ലുകള്‍ കുത്തനെ കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ കമ്പനികളുടെ മേല്‍ ചുമത്താന്‍ പോകുന്ന നികുതിയാണ് ബ്രിട്ടീഷ് ജനതയുടെമേല്‍ വന്‍ ബില്ലുകളുടെ ഭാരമേല്‍പ്പിക്കാന്‍ പോകുന്നത്. മൊബൈല്‍ സ്‌പെക്ട്രം ഉപയോഗത്തിന്റെ പേരില്‍ 308 മില്യണ്‍ പൗണ്ട് ഫീസ് ചുമത്തണമെന്ന് കമ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ 2013ല്‍ ഉത്തരവിട്ടിരുന്നു. ഇത് ഓഫ്‌കോം 246 മില്യണ്‍ പൗണ്ടായി വെട്ടിക്കുറച്ചെങ്കിലും അതുപോലും ഉപഭോക്താവിനുമേല്‍ വലിയ ഭാരമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
4ജി സെക്ടറുകളിലാണ് ഇത്രയും വലിയ ബില്ല് അമിതഭാരമാകാന്‍ പോകുന്നത്.
യുകെയിലെ ഗ്രാമങ്ങളില്‍ മൊബൈല്‍ കവറേജ് കൂട്ടുന്നതിന് കമ്പനികള്‍ 5 ബില്യണ്‍ പൗണ്ടിന്റെ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെട്ടിക്കുറച്ച ഫീസ് നിരക്ക് ഈടാക്കാന്‍ ഓഫ്‌കോം തീരുമാനിച്ചത്. ഇഇയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പണം ഫീസായി നല്‍കേണ്ടിവരുക. 75.6മില്യണ്‍ പൗണ്ടാണ് അവര്‍ നല്‍കേണ്ടിവരുക. വോഡാഫോണും ഒ2ഉം 61.2മില്യണ്‍ പൗണ്ടും ബാക്കി മൂന്ന് കമ്പനികളും ചേര്‍ന്ന് 25.2 മില്യണ്‍ പൗണ്ടും നല്‍കേണ്ടിവരും.
അതേസമയം കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള ഓഫ്‌കോമിന്റെ തീരുമാനത്തിനെതിരെ മൊബൈല്‍ കമ്പനികള്‍ രംഗത്ത് വന്നിരിക്കുകയാണ്. യുകെയിലെ വിവിധ ഭാഗങ്ങളില്‍ മികച്ച കവറേജ് ലഭ്യമാക്കാന്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ച അതേസമയത്താണ് കനത്ത ഫീസിന്റെ ഭാരംകൂടി താങ്ങേണ്ടിവരുകയെന്ന് കമ്പനികള്‍ ആരോപിച്ചു. ഇതിന്റെ ഭാരം ഉപഭോക്താവും കൂടി താങ്ങേണ്ടിവരുമെന്നും അത് കനത്ത ഭാരമാകുമെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല