സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം മൊബെലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പോലീസ് പിടിയിലായി. പാറശാല സ്വദേശിനിയായ സുജി, കോഴഞ്ചേരി സ്വദേശിയായ തോമസ് കോശിയുമാണ് പോലീസ് പിടിയിലായത്.
പരാതിക്കാരിയായ യുവതിയുമായി വര്‍ഷങ്ങളുടെ സൗഹൃദമുള്ള ഇരുവരും ചേര്‍ന്ന് മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിടിയിലായ സുജിയോടൊപ്പം താമസിച്ചിരുന്ന യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ തോമസ് കോശിയുടെ നിര്‍ദ്ദേശ പ്രകാരം പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
സുജി തോമസ് കോശിക്ക് കൈമാറിയ നഗ്‌ന ദൃശ്യങ്ങള്‍ മറ്റൊരു സൃഹൃത്തിന് തോമസ് കോശി കാണിച്ചു കൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
പോലീസും സൈബര്‍ സെല്ലും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണും ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു. നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയാണ് തോമസ് കോശിയെന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല