സ്വന്തം ലേഖകന്‍: സൗദി ലേബര്‍ ക്യാമ്പുകളില്‍ മൊബെല്‍ സിം എജന്റ്മാരുടെ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ക്യാമ്പുകളില്‍ എത്തി തൊഴിലാളികളെ ഇല്ലാത്ത ഓഫറുകള്‍ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. പോസ്റ്റ് പെയ്ഡ് സിം പ്രീ പെയ്‌ഡെന്ന പേരില്‍ തൊഴിലാളികള്‍ക്ക് നല്‍കിയാണ് ഇത്തരക്കാര്‍ പണം തട്ടിന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
പല തൊഴിലാളികളും ഇത് ഉപയോഗിച്ചതിനുശേഷം ബാലന്‍സ് പരിശോധിച്ചപ്പോഴാണ് വന്‍തുക ബില്ല് കണ്ട് തട്ടിപ്പിനിരയായ കാര്യം തിരിച്ചറിഞ്ഞത്. ഹൈ സ്പീഡ് ഇന്റര്‍നെറ്റ്, കോളിങ് ഓഫറുകള്‍ എന്നിവ വാഗ്ദാനം ചെയ്താണ് ഏജന്റുമാര്‍ തൊഴിലാളി ക്യാമ്പുകളില്‍ എത്തിയത്. മൂന്ന് മാസം വരെ സൗജന്യമായി ഒരേ നെറ്റ് വര്‍ക്കില്‍ വിളിക്കാമെന്നും ഉറപ്പു നല്‍കി.
ഓഫറുകളുടെ പെരുമഴ കണ്ട് വിശ്വസിച്ച് സിം കണക്ഷനെടുത്ത നിരവധി പേരാണ് ഇപ്പോള്‍ ചതിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് വ്യാജ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. കുറുക്കു വഴിയിലൂടെ ടാര്‍ഗെറ്റ് നേടാനുള്ള ഏജന്റുമാരുടെ നീക്കമാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല