പ്യൂ റിസര്‍ച്ച് പുറത്തിറക്കിയ പുതിയ സര്‍വെ ഫലം സൂചിപ്പിക്കുന്നത് ഏറ്റവും അധികം ആളുകള്‍ വാര്‍ത്ത വായിക്കുന്നത് മൊബൈല്‍ ഫോണുകളില്‍നിന്നാണെന്നാണ്. സ്‌റ്റേറ്റ് ഓഫ് ദ് ന്യൂസ് മീഡിയ എന്ന പേരില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇല്ലാത്തതും റെസ്‌പോണ്‍സീവ് അല്ലാത്തതുമായ ന്യൂസ് വെബ്‌സൈറ്റുകള്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.
ജനുവരി മുതലുള്ള വാര്‍ത്താ വായന രീതിയാണ് പ്യൂ റിസര്‍ച്ച് പരിശോധിച്ചത്. ഇവര്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് യുഎസിലെ 50 പ്രധാന വെബ്‌സൈറ്റുകളില്‍ 39 എണ്ണത്തിനും ട്രാഫിക് കൂടുതല്‍ ലഭിക്കുന്നത് മൊബൈല്‍ ഫോണില്‍നിന്നാണ്. ഡെസ്‌ക്ടോപ്പില്‍നിന്നുള്ള ട്രാഫിക് ഉണ്ടെങ്കിലും അത് കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വലിയ ട്രാഫിക്കുള്ള 20 വെബ്‌സൈറ്റുകളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഡെസ്‌ക്ടോപ്പില്‍നിന്ന് ട്രാഫിക് കൂടുതലായിട്ടുള്ളത്. ബിബിസി, സീനെറ്റ്, എംഎസ്എന്‍ ന്യൂസ് എന്നീ വെബ്‌സൈറ്റുകള്‍ക്കാണ് ഡെസ്‌ക്ടോപ്പ് ട്രാഫിക് അധികമായുള്ളത്.
യാഹൂ ന്യൂസ്, എബിസി ന്യൂസ് തുടങ്ങിയ വെബ്‌സൈറ്റുകളുടെ 93 ശതമാനം ട്രാഫിക്കും ലഭിക്കുന്നത് മൊബൈല്‍ ഫോണില്‍നിന്നാണ്. കണ്‍സ്യൂമര്‍ ഹാബിറ്റില്‍ വന്ന മാറ്റത്തെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്നാണ് പ്യൂ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നത്. ലോകത്തുടനീളം 3ജി 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഹൈ എന്‍ഡ് മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ലാപ്‌ടോപ്പിന്റെ പോലും ആവശ്യമില്ല എന്ന സ്ഥിതിയുണ്ട്. മൊബൈല്‍ ഫോണിന്റെ ഈ ആധിപത്യം കണ്ടിട്ടാണ് മൊബൈല്‍ ഫ്രണ്ട്‌ലിയായിട്ടുള്ള സൈറ്റുകളിലേക്ക് ട്രാഫിക് കൂടുതല്‍ നല്‍കുന്നതിനുള്ള അല്‍ഗോറിഥം ഗൂഗിള്‍ കഴിഞ്ഞിടയ്ക്ക് പുറത്തുവിട്ടത്.
മൊബൈലില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സൈറ്റുകളിലെ വാര്‍ത്തകളും വിവരങ്ങളും സെര്‍ച്ച് റിസല്‍ട്ടില്‍ താഴെയായി മാത്രമെ ഇനി മുതല്‍ ഗൂഗിള്‍ ലഭ്യമാക്കുകയുള്ളു. എല്ലാ ഭാഷകളിലും ഗൂഗിള്‍ ഈ അല്‍ഗോറിഥം തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല