സ്വന്തം ലേഖകന്‍: മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മോഡലിനെ ബലാത്സംഗം ചെയ്തതിനു ശേഷം കൊള്ളയടിച്ച സംഭവം വിവാദമാകുന്നു. മുംബൈ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് അന്ധേരിയിലുള്ള സാകി നക പൊലീസ് സ്റ്റേഷനിലെ സുനില്‍ ഖാപ്‌തേ, സുരേഷ് സൂര്യവന്‍ഷി എന്നീ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരേയും ആര്‍ കോഡേ എന്ന കോണ്‍സ്റ്റബിളിനേയും അറസ്റ്റ് ചെയ്തു.
സംഭത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മറ്റ് മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ഏപ്രില്‍ മൂന്നിനു നടന്ന ബലാത്സംഗത്തെക്കുറിച്ച് യുവതി പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറയുന്നത്.
സംഭവദിവസം സാകി നക സ്റ്റേഷന്‍ പരിധിയിലുള്ള ഒരു സ്ഥലത്ത് പോയി മടങ്ങുകയായിരുന്ന യുവതിയേയും സുഹൃത്തിനേയും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് നാലു മണിക്കൂറോളം പൊലീസ് ഇരുവരേയും തടഞ്ഞു വച്ചെന്നും അനാശാസ്യം നടത്തിയെന്ന പേരില്‍ കേസെടുക്കുമെന്നും കേസ് ഒഴിവാക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായി മോഡല്‍ വ്യക്തമാക്കി. രാത്രിയില്‍ പല എടിഎമ്മുകളില്‍ നിന്നായി യുവതിയുടെ സുഹൃത്ത് 4.35 ലക്ഷം രൂപ സംഘടിപ്പിച്ചു.
ഈ സമയം സ്റ്റേഷനില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്യുകയും അവരുടെ ആഭരണങ്ങളും കൈയിലുണ്ടായിരുന്ന പണവും കൈക്കലാക്കുകയും ചെയ്യുകയായിരുന്നു. സുഹൃത്തെത്തി പൊലീസുകാര്‍ക്ക് പണം നല്‍കിയ ശേഷമാണ് ഇരുവരേയും പോകാന്‍ അനുവദിച്ചത്.
സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, അനധികൃതമായി തടഞ്ഞുവക്കല്‍, ആക്രമണം, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല