കനേഷ്യസ് അത്തിപ്പൊഴിയില്‍: മോഡലിംഗ് രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം .ഇന്ന് യുക്കെയില്‍ പുതു തലമുറ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് മോഡലിംഗ് .എന്നാല്‍ ഈ രംഗത്തേക്ക് കടന്നു വരുവാനുള്ള മാര്‍ഗ്ഗം പലര്‍ക്കും എളുപ്പമല്ല .പ്രൊഫെഷണല്‍ രീതിയില്‍ ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടാക്കാന്‍ പോലും വലിയ തുകയും ചെലവാക്കേണ്ടി വരും .മോഡലിംഗ് രംഗത്തേക്ക് വരുവാനുള്ള തന്റെ മകന്റെ ആഗ്രഹ സാഫല്യത്തിനായി ഇറങ്ങി തിരിച്ച കനേഷ്യസ് അത്തിപ്പൊഴിക്കു ഇത് വളരെ ഏറെ പണ ചിലവുള്ള ഒന്നാണ് എന്ന് മനസ്സിലായി .അതിനായി വലിയ തുകയും ചെലവാക്കേണ്ടി വന്നു .അഞ്ഞൂറോ ആയിരമോ പൗണ്ട് മുടക്കിയാലും നല്ല രീതിയില്‍ ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടാക്കാന്‍ യുക്കെയില്‍ സാധാരണക്കാരന് സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ കഴിവ് തെളിയിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ പ്രൊഫെഷണല്‍ പോര്‍ട്ട് ഫോളിയോ ഉണ്ടാക്കി കൊടുക്കുവാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം എന്ന ആശയം ഉണ്ടായത്. ബീ ആന്‍ഡ് ബീ ക്രീയേഷന്‍സിലൂടെ ഫോട്ടോ ഗ്രാഫിയിലും വീഡിയോ രംഗത്തു മൊക്കെ പ്രേവര്‍ത്തിക്കുന്ന യുക്കെ മലയാളികളെ കോര്‍ത്തിണക്കി കുറഞ്ഞ ചിലവില്‍ പ്രൊഫെഷണല്‍ രീതിയില്‍ പോര്‍ട്ട് ഫോളിയോ ചെയ്തു കൊടുക്കുവാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം കലാ സ്‌നേഹികള്‍ . ..അതോടൊപ്പം തന്നെ ആദ്യ സിനിമയിലൂടെ നേടിയ ആത്മ വിശ്വാസത്തിന്റെ ബലത്തില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ ഈ മേഖലയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ ,പരസ്യ നിര്‍മ്മാണം ,വീഡിയോ ഗ്രാഫി ,ആല്‍ബം സോങ്‌സ് ,ഷോര്‍ട്ട് ഫിലിം .മുഖ്യാ ധാര സിനിമ മുതലായ എല്ലാ മേഖലകളിലും യുക്കെ മലയാളികള്‍ക്ക് വേണ്ട സേവനം നല്‍കുവാന്‍ മുന്നിട്ടു ഇറങ്ങുകയാണ് .സംഗീത ആല്‍ബം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ,ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിക്കുവാനും അഭിനയിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്കും ഇതിലൂടെ അവസരം ഒരുങ്ങും.
നിരവധി പേര് ഈ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അവര്‍ക്കു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കുവാനും വഴി കാട്ടുവാനും നിലവില്‍ നല്ല രീതിയില്‍ ഒരു സംവിധാനം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് യുക്കെ മലയാളികള്‍ക്ക് പ്രേയോജനപ്പെടും എന്നാണ് ഇതിന്റെ അണിയറ പ്രെവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത് . അതോടൊപ്പം കഴിവുള്ള കലാകാരന്മാരെ കണ്ടെത്തുവാനും മുഖ്യധാര സിനിമക്ക് പരിചയപ്പെടുത്തുവാനും സിനിമാ മേഖലയുടെ ഭാഗം ആകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായിമ രൂപീകരിച്ചു കൂടുതല്‍ സിനിമ യുക്കെയില്‍ നിന്നും ഉണ്ടാക്കുവാനും പുതിയ സംരംഭം ഉപയോഗപ്പെടുത്തും എന്നും കനേഷ്യസ് അത്തിപ്പൊഴിയില്‍ പറഞ്ഞു . ആദ്യ ഘട്ടം റോസ് ഡിജിറ്റല്‍ വിഷന്‍ യുക്കെയുടെ ജിസ് മോന്‍ പോളും , മീഡിയ നെറ്റ് യുക്കെ വെല്‍സ് ചാക്കോയും ബീ ആന്‍ഡ് ബീ ക്രീയേഷന്‌സുമായും ചേര്‍ന്ന് പ്രെവര്‍ത്തിക്കും .പിന്നീട് വിപുലമായ രീതിയില്‍ മുന്നോട്ടു പോകുവാനാണ് അണിയറ പ്രേവര്‍ത്തകരുടെ നീക്കം .പുതിയ സംരംഭത്തിനു യുക്കെ മലയാളികളുടെ അക മഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രേതീക്ഷിക്കുന്നതായി ബീ ആന്‍ഡ് ബീ ക്രീയേഷന്‍സിനുവേണ്ടി കനേഷ്യസ് അത്തിപ്പൊഴിയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബീ ആന്‍ഡ് ബീ ക്രീയേഷന്‌സിന്റെ ഫേസ് ബുക്ക് പേജ് ദയവായി സന്ദേര്‍ശിക്കുക.
https://www.facebook.com/BBCreationsUK1902504046647362/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല