സ്വന്തം ലേഖകൻ: മൊഡേണയുടെ കൊറോണ പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസ് അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ. ഇത്തരത്തിൽ ഒമിക്രോണിനെതിരെ പ്രവർത്തിക്കുന്ന ആദ്യത്തെ വാക്സിനാണ് മൊഡേണ എന്ന് കമ്പനി അവകാശപ്പെട്ടു. ഒമിക്രോണിനെ തടയുന്ന ആന്റിബോഡികളുടെ അളവ് ഉയർത്തുന്നതിന് മൊഡേണയ്ക്ക് ശേഷിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
മൊഡേണ ബൂസ്റ്റർ ഡോസ് 50 മൈക്രോം-പ്രാഥമിക പ്രതിരോധ കുത്തിവെയ്പ്പിന് നൽകിയതിന്റെ പകുതി ഡോസ് ആന്റി ബോഡികളുടെ അളവ് ഏകദേശം 37 മടങ്ങ് വർദ്ധിപ്പിച്ചതായി പഠനഫലങ്ങൾ തെളിയിക്കുന്നതായി കമ്പനി ചൂണ്ടിക്കാട്ടി. 100 മൈക്രോഗ്രാമിന്റെ ഫുൾ ഡോസ് കൂടുതൽ ശക്തമായിരുന്നുവെന്നും പ്രീ ബൂസ്റ്റ് ലെവലുമായി താരതമ്യപ്പെടുത്തുമ്പോൾ ആന്റി ബോഡി അളവ് 83 മടങ്ങ് വർദ്ധിപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
വകഭേദത്തിന് പ്രത്യേകമായി പ്രതിരോധം കൈവരിക്കാൻ വാക്സിൻ വികസിപ്പിക്കുന്നത് പരിഗണനയിലാണെന്ന് കമ്പനി അറിയിച്ചു. നിലവിലെ രണ്ട് ഡോസ് വാകസീൻ ഒമിക്രോണിനെതിരെ കുറഞ്ഞ പ്രതിരോധമാണ് നൽകുന്നത്. എന്നാൽ 100 മൈക്രോഗ്രാം ബൂസ്റ്റർ ഡോസ് കൂടി എടുത്താൽ വൈറസ് വകഭേദത്തിനെതിരെ മികച്ച പ്രതിരോധം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല