സ്വന്തം ലേഖകന്‍: തിരമാലകളില്‍ ഉല്ലസിച്ച് മോദിയും നെതന്യാഹുവും, പുതിയ സൗഹൃദത്തിന്റെ ആഘോഷവുമായി നേതാക്കള്‍, ചിത്രങ്ങള്‍ തരംഗമാകുന്നു. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ദോര്‍ ബീച്ചില്‍ ഉല്ലസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തിയത്.
നെതന്യാഹു തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ബീച്ചില്‍ ഇരു നേതാക്കളും ചിരിച്ച് സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ബീച്ചിലെ ജല ശുചീകരണ യൂണിറ്റിന്റെ പ്രവര്‍ത്തനവും നെതന്യാഹു മോദിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
കടലിലെ തിരമാലകള്‍ക്കിടയില്‍ ഇരുവരും ഇറങ്ങി നില്‍ക്കുന്ന ഫോട്ടോയോടൊപ്പം കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ പോകുന്നതിനപ്പുറം ഒന്നുമില്ലെന്ന് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം വ്യാഴാഴച രാത്രിയോടെ മോദി ജി 20 ഉച്ചകോടിക്കായി ജര്‍മനിയിലെ ഹാംബര്‍ഗിലേക്ക് തിരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല