സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതല്‍, രാഷ്ട്രപതിക്ക് കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ. വിരുദ്ധ രാഷ്ട്രീയ ചേരികളില്‍ നിന്നിരുന്നവരായിരുന്നെങ്കിലും അദ്ദേഹം നല്‍കിയ വാത്സല്യവും ഉപദേശവും പലപ്പോഴും പിതാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നെന്ന് ഡല്‍ഹിയിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു നരേന്ദ്രമോഡി അനുസ്മരിച്ചത്. രാജ്യവുമായി ബന്ധപ്പെട്ടുള്ളതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ആശ്രയിക്കാവുന്ന സുരക്ഷിതമായിരുന്ന കരങ്ങളായിരുന്നു അതെന്നും പറഞ്ഞു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ സമയത്ത് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം എപ്പോഴും ഉപദേശിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍വിയും ജയവും ഉണ്ടാകും. എന്നാല്‍ ആരോഗ്യം എപ്പോഴും നില നില്‍ക്കേണ്ടത് തന്നെ. രാഷ്ട്രപതി എന്ന നിലയില്‍ ഇക്കാര്യം പറയേണ്ടത് അദ്ദേഹത്തിന്റെ ചുമതലയല്ലെങ്കിലും ഇത്തരം ഒരു കരുതലിന് കാരണം അദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യത്വവും നന്മയുമാണ്.
വിഭിന്നമായ ആശയങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തടസ്സം ഉണ്ടാക്കിയിട്ടില്ല. പ്രധാനമന്ത്രിയായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ആശ്രയിക്കാന്‍ പ്രണബ് മുഖര്‍ജിയുടെ കരങ്ങള്‍ ഉണ്ടായിരുന്നത് തന്റെ ഭാഗ്യമാണെന്നും മോഡി പറഞ്ഞു.തന്റെ ഉള്ളിന്റെയുള്ളില്‍ നിന്നുള്ള വാക്കുകളാണ് ഇതെന്ന് വ്യക്തമാക്കിയ മോഡി ചടങ്ങില്‍ വികാരാധീനനാകുകയും ചെയ്തു.
‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി: എ സ്‌റ്റേറ്റ്‌സ്മാന്‍’ എന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതി ആയ ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം ചിത്രങ്ങള്‍ കൊണ്ട് എഴുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ പ്രശംസ കൊണ്ടു മൂടിയത്. തിരിച്ച് പ്രധാനമന്ത്രിയെ രാഷ്ട്രപതിയും അഭിനന്ദിച്ചു സംസാരിച്ചു. തുടര്‍ന്ന ഇരുവരും ചേര്‍ന്നായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല