സ്വന്തം ലേഖകന്‍: ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ. നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെ വിവേക് ഒബ്രോയിയുടെ വിവിധ മോദി ഗെറ്റപ്പ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍.
ഹിമാലയ സാനുക്കളിലെ സന്ന്യാസിയായും, പ്രധാനമന്ത്രിയായും, സ്വയം സേവകനായും മോദിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെ വിവേക് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് ചലച്ചിത്ര നിരൂപകന്‍ തരണ്‍ ആദര്‍ശ് തന്റെ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ‘വിവേക് ആനന്ദ് ഒബ്രോയുടെ മോദി ചിത്രത്തിലെ വിവിധ രൂപങ്ങള്‍’ എന്നായിരുന്നു തരണിന്റെ ട്വീറ്റ്. ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് റിലീസിനെത്തുന്നത്. മേരി കോം, സറബ്ജിത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പി.എം നരേന്ദ്ര മോദി.
ചിത്രത്തിനായി കര്‍ശന ചിട്ടയാണ് വിവേക് പാലിച്ച് പോരുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് എഴുനേല്‍ക്കുന്ന ഒബ്രോയുടെ മേക്ക് അപ് ഏഴു മുതല്‍ എട്ടു മണിക്കൂറോളം നീളും. എട്ടു മണിയോടെ വിവേക് മോദി ആയി സെറ്റിലെത്തും. മുഖത്തെ പ്രൊസ്‌തെറ്റിക്ക് മേക്കപ്പ് കാരണം ഖരാവസ്ഥയിലുള്ള ഭക്ഷണം കഴിക്കാന്‍ വിവേകിന് കഴിയില്ല. അണിയറപ്രവര്‍ത്തകര്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
സെറ്റില്‍ വിവേക് പൂര്‍ണമായും മോദിയായി മാറുകയായിരുന്നെന്നും ക്യാമറ ഓണ്‍ ചെയ്യാത്ത സമയത്തു പോലും വിവേക് മോദിയെ പോലെയായിരുന്നു പെരുമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പി.എം മോദിയുടെ പോസ്റ്റര്‍ മുംബൈയില്‍ നടന്ന പരിപാടിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരുന്നു പുറത്തു വിട്ടത്. 23 ഭാഷകളിലായിട്ടായിരുന്നു പോസ്റ്റര്‍ പുറത്തു വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല