1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2016

സ്വന്തം ലേഖകന്‍: അമീര്‍ ഖാനും ബച്ചനും വേണ്ട, ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ നരേന്ദ മോദി തന്നെ. ബോളിവുഡ് താരങ്ങളെന്ന പതിവ് സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അബാസിഡറായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്. ആമിര്‍ ഖാനായിരുന്നു ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ബ്രാന്‍ഡ് അംബാസഡര്‍.

നടന്‍ അമിതാഭ് ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം അംബാസഡറായി നിയമിക്കാനുള്ള നീക്കം വിവാദമായതോടെ സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. വിദേശത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നല്‍കിയവരുടെ പട്ടികയുമായി വന്ന പാനമ പേപ്പറുകളില്‍ ബച്ചന്റെ പേര് വന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളായിരുന്നു തീരുമാനത്തിലേക്ക് എത്തിച്ചത്.

പ്രചരണത്തിന് ഏറ്റവും അനുയോജ്യമായ മുഖം മോദിയുടേതാണെന്ന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു. മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ മുഖമാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.