1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2016

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രസല്‍സില്‍, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി. പതിമൂന്നാമത് ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തിയത്.

ആക്രമണത്തിന് ഇരയായവരുടെ ഓര്‍മക്കായി മല്‍ബീക് മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ അദ്ദേഹം റീത്ത് സമര്‍പ്പിച്ചു. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 32 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ബല്‍ജിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഡിഡിയര്‍ റെയ്ന്‍ഡേഴ്‌സ് മെട്രോയില്‍ മോദിയെ സ്വീകരിച്ചു.

വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍, ഇന്ത്യയുടെ ബെല്‍ജിയന്‍ അംബാസഡര്‍ മഞ്ജീവ് സിങ് പുരി തുടങ്ങിയവര്‍ മോദിയെ അനുഗമിക്കുന്നുണ്ട്. നയതന്ത്ര സംഘത്തിന് എഗ്മണ്ട് പാലസില്‍ ബല്‍ജിയം ഔപചാരിക വരവേല്‍പ് നല്‍കി.

തീവ്രവാദത്തിനെതിരായ ആഗോള യുദ്ധത്തില്‍ മോഡിക്ക് യൂറോപ്യന്‍ യൂനിയന്റെ പ്രധാന സുഹൃത്താകാന്‍ കഴിയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രത്യാശ പ്രകടിപ്പിച്ചു. തീവ്രവാദത്തെ നേരിടുന്നതില്‍ പ്രായോഗിക വിവരമുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സജീവ ഇടപെടല്‍ ഉണ്ടാകണമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഉച്ചകോടിക്കു പുറമെ ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി മോദി ചര്‍ച്ച നടത്തും. ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദം തന്നെയായിരിക്കും ഉച്ചകോടിയിലെയും ഉഭയകക്ഷി ചര്‍ച്ചയിലെയും പ്രധാന വിഷയമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.