സ്വന്തം ലേഖകന്‍: സ്വപ്നം കറന്‍സി രഹിത സമ്പദ്വ്യവസ്ഥ, മന് കീ ബാതില് പ്രധാനമന്ത്രി, 500 രൂപ ചെലവില്‍ വിവാഹം നടത്തിയ ദമ്പതികള്‍ക്ക് പ്രശംസ. നോട്ട് അസാധുവാക്കിയതില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യതാത്പര്യത്തിനു വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് ഓര്‍മിപ്പിച്ചു. ചിലര്‍ ഇപ്പോഴും വെളുപ്പിക്കുന്നതിനായി സാധാരണക്കാരെ ഉപയോഗിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ പറഞ്ഞു.
നോട്ട് നിരോധനത്തിലൂടെ കൈക്കൊണ്ടത് 70 വര്‍ഷമായി രാജ്യത്തെ ബാധിച്ചിരിക്കുന്ന ഒരു അസുഖത്തിനുള്ള ചികിത്സയാണ. അത് അത്ര ലളിതമല്ലെന്നറിയാമെന്നും. അതിനായി കുറഞ്ഞത് 50 ദിവസമെങ്കിലും കുറഞ്ഞതെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ ഇന്ന് നോക്കുന്നത് രാജ്യം എങ്ങിനെ ഈ പ്രതിസന്ധി മറികടക്കുമെന്നാണ്. ഇതിനായി ബിനാമി കൈമാറ്റത്തിനെതിരെയുള്ള നിയമവും പാസാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കറന്‍സിരഹിത സമൂഹമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി മറ്റ് സുരക്ഷിതമായ ഇടപാടുകള്‍ നടത്തുന്നതിന് മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും. ദിവസവേതനം അടക്കമുള്ള കാര്യങ്ങള്‍ ബാങ്കുകള്‍ വഴിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. 100 ശതമാനം പണരഹിതമായ സമൂഹം ഉണ്ടായിരിക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും എത്രമാത്രം കുറയ്ക്കാന്‍ പറ്റുമെന്ന് നോക്കുമെന്നും അദ്ദേഹം മന് കീ ബാത്തില്‍ ജനങ്ങളോട് പറഞ്ഞു.
എല്ലാ ബാങ്കുകള്‍ക്കും ഇ വാലറ്റ് സൗകര്യമുണ്ട്. സാങ്കേതിക വിദ്യ വളര്‍ന്നിരിക്കുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്ഫോണുകളുടെ സഹായം പോലും ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവസവേതനം ബാങ്ക് വഴി വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായികള്‍ അടക്കം പണമിടപാടുകള്‍ ഹൈടെക്ക് രീതിയിലാക്കണം.
സാമ്പത്തീക ബുധിമുട്ടുണ്ടായപ്പോള് സൗജന്യമായി ഭക്ഷണവിതരണം നടത്തിയവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തതില്‍ ജവാന്മാര്ക്കൊപ്പം പങ്കെടുത്തത് സന്തോഷകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വ്യത്യസ്തമായ ദീപാവലി ആഘോഷമായിരുന്നു ഇത്തവണയെന്നും പറഞ്ഞു. ജമ്മുകശ്മീരിലെ യുവാക്കള്‍ പഠനത്തിന് പ്രാധാന്യം നല്‍കുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ചായ പെ ചര്‍ച്ച’ വിവാഹ വേദികളിലെത്തുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചില്ലെന്നും സൂറത്തിലെ ദമ്പതിമാര്‍ അത് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സൂറത്തില്‍ അടുത്തിടെ വിവാഹിതരായ രക്ഷയും ഭരതും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ചായ മാത്രം നല്കി സ്വീകരിച്ചതാണ് പ്രധാനമന്ത്രിയെ ആകര്‍ഷിച്ചത്. തന്നെയും ഭര്‍ത്താവിനെയും കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും വിവാഹത്തിനായി തങ്ങള്‍ക്ക് വെറും 500 രൂപ മാത്രമാണ് ചിലവായതെന്നും രക്ഷ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല