സ്വന്തം ലേഖകന്‍: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ചില ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25ന് ഡല്‍ഹിയിലെത്താനും ബിജെപി നേതൃത്വം നിര്‍ദേശിച്ചു. അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായായിരിക്കും മന്ത്രിസഭയിലെ രണ്ടാമനെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
മോദി ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 542 മണ്ഡലങ്ങളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം 344 സീറ്റില്‍ എന്‍ഡിഎ മുന്നേറുകയാണ്. യുപിഎ 90 സീറ്റിലും ലീഡ് ചെയ്യുന്നു. മഹാസഖ്യം 18 സീറ്റിലും മറ്റുള്ളവര്‍ 90 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല