സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി ഭരണത്തുടര്‍ച്ച ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ബിജെപിയുടേയും സഖ്യകക്ഷികളുടേയും തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ദക്ഷിണ ഏഷ്യയുടെ അഭിവൃദ്ധിക്കും വികസനത്തിനും സമാധാനത്തിനുമായി മോദിക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.
ബെഞ്ചമിന്‍ നെതന്യാഹു അടക്കം നിരവധി നേതാക്കളാണ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയെ മോദി മികച്ച രീതിയില്‍ നയിച്ചതിനുള്ള തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു നെതന്യാഹുവിന്റെ സന്ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റത്തോടെ അധികാരം ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദവുമായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദിയുടെ അടുത്ത സുഹൃത്തായ നെതന്യാഹു ഹീബ്രുവിലും ഹിന്ദിയിലുമാണ് സന്ദേശം അയച്ചത്.
‘പ്രിയ സുഹൃത്ത് നരേന്ദ്ര മോദി, തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയുടെ മികച്ച രീതിയില്‍ നയിച്ചതിനുള്ള തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴമായ ബന്ധം വളര്‍ത്തുന്നത് തുടരും. നന്നായിരിക്കുന്നു, പ്രിയ സുഹൃത്ത്..’ നെതന്യാഹു ട്വീറ്റ് ചെയ്തു. ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് നരേന്ദ്ര മോദി. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും നരേന്ദ്ര മോദിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല