സ്വന്തം ലേഖകന്‍: അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി. അമേരിക്കയിലെ 20 പ്രമുഖ സിഇഒമാരുമായി നടത്തിയ സംവാദത്തിനിടെയാണു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ടിം കുക്ക് (ആപ്പിള്‍), സുന്ദര്‍പിച്ചൈ(ഗൂഗിള്‍), ജോണ്‍ ചേംബര്‍ (സിസ്‌കോ), ജെഫ് ബസേഴ്‌സ് (ആമസോണ്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നടപ്പാക്കുന്ന ജിഎസ്ടി ( ചരക്കു സേവന നികുതി)യെക്കുറിച്ചു പഠിക്കാന്‍ അമേരിക്കയിലെ ബിസിനസ് സ്‌കൂളുകളോടു മോദി ആവശ്യപ്പെട്ടു.
ഇടപെടലുകള്‍ കുറച്ച് മികച്ച ഭരണം നല്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 7000 പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അടുത്തനാളില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ വിശദീകരിച്ച് മോദി പറഞ്ഞു. കാര്യക്ഷമത, സുതാര്യത, വളര്‍ച്ച, എല്ലാവര്‍ക്കും നേട്ടം ഇതിലാണ് ഇന്ത്യയിലെ സര്‍ക്കാര്‍ പ്രമുഖ്യം കൊടുക്കുന്നതെന്നും ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ മോദി പറഞ്ഞു.
വ്യവസായികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പ്രചോദനം ലഭിച്ചെന്ന് യോഗത്തിനു ശേഷം ഗുഗിള്‍ സിഇഒ സുന്ദര്‍പിച്ചെ പറഞ്ഞു. ഇന്ത്യയുടെ നികുതി പരിഷ്‌കാരത്തെ സിഇഒമാര്‍ പ്രശംസിച്ചെന്ന് സംവാദത്തിനുശേഷം യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് മുകേഷ് ആഗി പറഞ്ഞു. അമേരിക്ക ശക്തമായിരിക്കുന്നതിന്റെ ഒരു ഉപഭോക്താവാണ് ഇന്ത്യ, അമേരിക്ക ശക്തമായിരിക്കുന്നത് ലോകത്തിനു നല്ലതാണെന്നു മോദി പറഞ്ഞതായി മുകേഷ് അഗി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല